ലോകായുക്ത ഉത്തരവിനെതിരെ ജലീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍
Kerala

ലോകായുക്ത ഉത്തരവിനെതിരെ ജലീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി | ബന്ധുനിയമന വിവാദത്തില്‍ തന്നെ കുറ്റക്കാരനായി കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി അവധിക്കാല ബെഞ്ചാണ് പരിഗണിക്കുക. വസ്തുതകള്‍ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം. ബന്ധു നിയമന വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹരജിയിലുണ്ട്. ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.

ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത് അധികാരപരിധിക്കപ്പുറത്തുനിന്നാണെന്നാണ് ജലീലിന്റെ പ്രധാന വാദം. സത്യപ്രതിജ്ഞാ ലംഘനം, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകായുക്ത ഉത്തരവിന്‍റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. മൂന്നു മാസത്തിനുള്ളിലാണ് മുഖ്യമന്ത്രി ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കേണ്ടത്. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം. സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രി കാണിച്ചെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് ജലീലിനെ നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Post Your Comments

Back to top button