Latest NewsNationalNews

രാമക്ഷേത്രത്തിലെ സഹ പൂജാരിക്ക് കൂടി കോവിഡ്.

രാമക്ഷേത്രത്തിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിനാൽ മുഖ്യ പൂജാരിയായ സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തില്‍ പോയി.അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്താനിരിക്കു കയായിരുന്നു.
സഹ പൂജാരിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്യുന്ന പുരോഹിതര്‍ ആരും ഭൂമി പൂജ ചടങ്ങില്‍ ഉണ്ടായേക്കില്ല.ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.ഇദ്ദേഹത്തിന്റെ പരിശോധനഫാലം പോസിറ്റീവായത് ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്ഷേത്രവളപ്പിനകത്ത് തന്നെയാണ് എല്ലാവരും താമസിക്കുന്നതെന്നതും അധികൃതരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button