സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു;ആദ്യ നൂറിൽ 10 മലയാളികൾ ഇടം നേടി, പ്രദീപ് സിങിന് ഒന്നാം റാങ്ക്.
KeralaNewsNationalLocal News

സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു;ആദ്യ നൂറിൽ 10 മലയാളികൾ ഇടം നേടി, പ്രദീപ് സിങിന് ഒന്നാം റാങ്ക്.

2019 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നൂറിൽ പത്ത് മലയാളികൾ ആണ് ഇടം നേടിയത്. പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ രണ്ടാം റാങ്കും പ്രതിഭ ശർമ മൂന്നാം റാങ്കും നേടി. ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ഇത്തവണ ശുപാര്‍ശ ചെയ്തു. 182 പേർ റിസര്‍വ് ലിസ്റ്റിൽ ഇടം പിടിച്ചു. പരീക്ഷ എഴുതിയവർക്ക് https://www.upsc.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാം. സി.എസ് ജയദേവ് (5),നിഥിൻ കെ ബിജു (89), എ. വി ദേവിനന്ദന (92), ആർ ശരണ്യ (36), സഫ്ന നസ്റുദ്ദീൻ (45), ആർ ഐശ്വര്യ (47), അരുൺ എസ് നായർ (55), എസ് പ്രിയങ്ക (68), ബി യശസ്വിനി (71), പി.പി അർച്ചന (99) എന്നിവരാണ് ആദ്യ നൂറിൽ ഇടം നേടിയ മലയാളികൾ.

ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇഡബ്ല്യുഎസ് 78 പേരും, ഒബിസി വിഭാഗത്തിലെ 251 പേരും, എസ്‌സി വിഭാഗത്തിലെ 129 പേരും, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ ഐഎഎസ് 180, ഐഎഫ്എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സര്‍വീസ് 438, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135 ഉം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Post Your Comments

Back to top button