

പാലക്കാട് ജില്ലയിൽ മൂന്നു അതിഥിതൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച തൊഴിലാളികള്‍ ഒടുവിൽ കഞ്ചിക്കോട്ട് തടഞ്ഞുവച്ച മൃതദേഹം വിട്ടുനല്‍കി. മൂന്ന് അതിഥിത്തൊഴിലാളികള്‍ തിങ്കളാഴ്ചയാണ് ട്രെയിനിടിച്ച് മരണപ്പെടുന്നത്. തിങ്കളാഴ്ച മരിച്ച ഒരാളുടെ മൃതദേഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾ തടഞ്ഞുവെച്ചിരുന്നത്.
മരണത്തിൽ ദൂരഹത ആരോപിച്ച് ഒരാളുടെ മൃതദേഹം വിട്ടുനല്‍കാൻ തൊഴിലാളികള്‍ തയാറായില്ല. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിക്കുകയും ഉണ്ടായി.
തുടർന്ന് അധികൃതരും പൊലീസും എത്തി നടത്തിയ ചർച്ചയിലാണ് മൃതദേഹം വിട്ടുനൽകാൻ തൊഴിലാളികൾ തയാറായത്. ഐഐടി ക്യാംപസിൽ കരാർ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളാണ് മൂന്നു പേർ ട്രെയിൻ തട്ടി മരണപ്പെടുന്നത്. രാത്രി പത്തരയോടെ റെയിൽപാതയിലുണ്ടാ യിരുന്ന തൊഴിലാളികളെ ചരക്കുട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
ജാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29), കനായി വിശ്വകർമ (21), എന്നിവരാണു മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിൽ ഇവർ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാർ കണ്ടെത്തുമ്പോൾ, ഹരിയോം കുനാൽ മരിച്ച നിലയിലും മറ്റു രണ്ടു പേർ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ രണ്ട് പേർകൂടി മരണപ്പെടുകയായിരുന്നു.
Post Your Comments