പി.ടി. ഉഷയുടെ ബയോപിക് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു

പി.ടി. ഉഷയുടെ ബയോപിക് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. രേവതി വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ഇംഗ്ലിഷിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നുള്ള ഒരു കായിക താരത്തിന്റെ ജീവിതം ബോളിവുഡില്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഉഷയുടെ വേഷത്തില്‍ ആര് സ്ക്രീനിലെത്തുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രിയങ്ക ചോപ്രയുടെയും കത്രീന കൈഫിന്റെയും പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.
ബോക്സിങ് താരം മേരികോമിന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ പ്രിയങ്ക ചോപ്രയായിരുന്നു ബോക്സിങ് താരമായി സ്ക്രീനിലെത്തിയത്. ഈ ചിത്രത്തിനുവേണ്ടി പ്രിയങ്ക ശരിക്കുള്ള ബോക്സിങ് പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രിയങ്കയ്ക്കാണു ഉഷയുടെ വേഷം ലഭിക്കാന്‍ സാധ്യതയെന്നാണ് പറയുന്നത്. മലയാളത്തിലും തമിഴിലും സിനിമകളൊരുക്കിയ രേവതി തന്നെയാണ് ഉഷയുടെ സിനിമയ്ക്കു തിരക്കഥയൊരുക്കുന്നതും.