CovidLatest NewsWorld

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് 29 രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് വെല്ലുവിളിയാകുന്നത്.നിലവില്‍ പ്രധാനമായും ഗാമ, ഡെല്‍റ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. ഇപ്പോഴിതാ ‘ലാംഡ’ എന്ന മറ്റൊരു കൊവിഡ് വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച്‌ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഇതിനോടകം 29 രാജ്യങ്ങളിലാണ് ലാംഡ റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനയും ചിലിയും ഉള്‍പ്പടെയുള്ള ലാറ്റിനമേരിക്കയലാണ് ഈ വകഭേദം കൂടുതലും കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രില്‍ വരെ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 81 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചിലിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 32 ശതമാനവും ഈ വകഭേദമാണെന്നും ഡബ്ല്യൂ.എച്ച്‌.ഒ വ്യക്തമാക്കി.

ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വര്‍ദ്ധിച്ചതായി അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 2 നും മെയ് 19 നും ഇടയിലുണ്ടായ കൊവിഡ്19 കേസുകളില്‍ 37 ശതമാനവും ഈ വകഭേദമാണ്.

രോഗവ്യാപന സാദ്ധ്യത കൂട്ടുന്നതിനും, ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ പഠനം ആവ​ശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച്‌​ നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്‌.ഒ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button