
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു കോൺഗ്രസ് പാർട്ടിയോട് മാപ്പ് ചോദിച്ചു. മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാൻ കോൺഗ്രസ് പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു സുന്ദർ പറഞ്ഞത്.
ബിജെപിയിൽ ചേർന്നതിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോൺഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്. ഞാൻ കോൺഗ്രസ് പാർട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ, പാർട്ടി അർഹിക്കുന്ന ബഹുമാനം തന്നില്ല.
ഇതിനു പിന്നാലെ ഖുശ്ബുവിനെതിരെ 30 പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവർ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പ്രയോഗം തൻറെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും ഖുശ്ബു പറഞ്ഞു.
കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവർ പറയുന്നതിൽ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാർട്ടി നേതാക്കളുടെ ചിന്താഗതിയെന്നും ഖുശ്ബു വിമർശനം ഉന്നയിച്ചിരുന്നു.