Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

02-06-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
03-06-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
04-06-2021 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
05-06-2021 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ

വ്യാഴാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക്-കിഴക്ക് അറബിക്കടൽ, അതിനോട് ചേർന്നുള്ള കേരള തീരത്തും കന്യാകുമാരി പ്രദേശങ്ങളിലും, ലക്ഷദ്വീപ്-മാലി ദ്വീപ് പ്രദേശങ്ങളിലും, തെക്കൻ ശ്രീലങ്കൻ തീരത്തും സമാനമായ കാലവസ്ഥയായിരിക്കും.

ശനിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബികടലിൽ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button