ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെബ്രിട്ടനില്‍ കോവിഡ് മൂന്നാം തരംഗം? കരുതിയിരിക്കാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ്ന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ്.
ജൂണ്‍ 21-ന് ബ്രിട്ടനിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഉപദേഷ്ടാവ് രംഗത്തെത്തിയതെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ക്രമാതീതമായ വ്യാപനത്തിന് കാരണമായതായി ശാസ്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ട്. ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസറായ രവി ഗുപ്ത നിര്‍ദേശിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി യുകെയില്‍ പ്രതിദിനം മൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.
യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാല്‍ മൂന്നാം തരംഗം രൂക്ഷിതമാകാന്‍ മുമ്ബുള്ള തരംഗങ്ങളേക്കാള്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്ബ് കൂടുതല്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും രവി ഗുപ്ത ഓര്‍മിപ്പിച്ചു.