

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 380 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയർന്നു. ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
Post Your Comments