

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി 26 ലക്ഷത്തിനും മുകളിലേക്ക്. വൈറസ് ബാധയേറ്റ് 5.62 ലക്ഷത്തിലേറെ പേര്‍ ഇതിനകം മരണമടഞ്ഞു. 7,360,954 പേര്‍ രോഗമുക്തരായപ്പോള്‍, 4,701,432 പേര്‍ ചികിത്സയില്‍ തുടരുന്നു.
അമേരിക്കയില്‍ 3,291,786 പേര്‍ രോഗബാധിതരാവുകയും 136,671 പേര്‍ മരണമടയുകയും ചെയ്തു. ബ്രസീലില്‍ 1,804,338 പേരിലേക്ക് വൈറസ് ബാധിതരായി. 70,524 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ ഇന്നലെ മാത്രം 25,000ല്‍ ഏറെ പ്പേരിലേക്ക് വൈറസ് ബാധയെത്തി. 822,603 പേര്‍ രോഗിയായപ്പോള്‍ 22,144 പേര്‍ മരണമടഞ്ഞു. 500ല്‍ ഏറെപ്പേര്‍ ഇന്നലെ മരണമടഞ്ഞു. രാജ്യത്ത് മൂന്നു ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷം കടന്നത്. റഷ്യയില്‍ രോഗികളുടെ എണ്ണം 713,936 ലും മരണസംഖ്യ 11,017 ലുമെത്തി. പെറുവില്‍ 319,646 പേര്‍ രോഗികളായപ്പോള്‍ 11,500 പേര്‍ മരണമടയുകയും ചെയ്തു. ചിലിയില്‍ 309,274 പേര്‍ രോഗികളായി. 6,781 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 300,988 പേര്‍ രോഗികളായി. 28,403 പേര്‍ മരണമടഞ്ഞു.
മെക്‌സിക്കോ രോഗികളുടെ പട്ടികയില്‍ എട്ടാമതായി. 1500ല്‍ ഏറെ പേരാണ് ഒരു ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചത്. 289,174 പേര്‍ രോഗികളായപ്പോള്‍ 34,191 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 288,133 പേരിലേക്കാണ് വൈറസ് എത്തിയത്. 44,650 പേര്‍ മരണമടഞ്ഞു.
ഇറാനില്‍ 252,720 പേര്‍ക്കാണ് വൈറസ് ബാധ. 12,447 പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്്. ഇവിടെ 250,687 പേര്‍ രോഗികളായപ്പോള്‍ 3,860 മരണമടഞ്ഞു.
Post Your Comments