Kerala NewsLatest News
ഭാര്യയുടെ ജീവനെടുത്ത കേസ്; മുന്‍സൈനികന് ജീവപര്യന്തം തടവുശിക്ഷ
ഭാര്യയെ വെടിവച്ചു കൊന്ന കേസില്‍ മുന്‍സൈനികന് ജീവപര്യന്തം തടവുശിക്ഷ. സമീര്‍ നഗര്‍ കോളനി നിവാസിയായിരുന്ന രഘുരാജ് സിംങ്ങിനാണ് ശിക്ഷ വിധിച്ചത്. 30കാരിയായ ഭാര്യയെ വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
മധ്യപ്രദേശിലെ ബിന്ദിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് രഘുരാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ഇയാളെ സേനയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു. കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ജീവപര്യന്തത്തിനു പുറമെ 5,000 രൂപ പിഴയീടാക്കാനും ഇയാളില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദേശിച്ചു.