Editor's ChoiceKerala NewsLatest NewsLocal NewsNews

ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക്കിംഗ് സമിതിയിൽ നിന്ന് ഒഴിവാക്കി.

തിരുവനന്തപുരം/മാധ്യമ പ്രവർത്തകനെ വാഹമിടിച്ചു കൊല പ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും, വിവാദ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക്കിംഗ് സമിതിയിൽ നിന്ന് സർക്കാർ ഒടുവിൽ ഒഴിവാക്കി. മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്ക്കറിനെയാണ് ശ്രീറാം വെങ്കിട്ടരാമന് പകരമായി സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബർ ആദ്യവാരമാണ്, ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ ഫാക്ട് ചെക്കിംഗ് സമിതിയിൽ അംഗ മാക്കുന്നത്. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരായി വരുന്ന വ്യാജവാർത്തകൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് പിആർഡി ഫാക്ട് ചെക്കിംഗ് വിഭാഗം രൂപീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button