Latest NewsNational

70 ലക്ഷം കടന്ന് രാജ്യത്തെ രോഗബാധിതർ,24 മണിക്കൂറിൽ 74,383 പേർക്ക് കൊവിഡ്

ന്യൂഡൽഹി; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 74,383 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 70,53,807 ആയി ഉയർന്നത്. ശനിയാഴ്ച 918 പേർ കൂടി മരിച്ചതോടെ ആകെ മരണം 1.08 ലക്ഷമായി. രാജ്യത്ത് 60.77 ലക്ഷം ജനങ്ങൾ ഇതുവരെ രോഗമുക്തി നേടിയെന്നും നിലവിൽ 8.67 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 10.78 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ 8.68 കോടി സാംപിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ അറിയിച്ചു.

ശനിയാഴ്ച പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മൂന്ന് സംസ്ഥാനങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. 11,755 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തി. മഹാരാഷ്ട്രയിൽ 11,416 പേർക്കും കർണാടകയിൽ 10,517 പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button