CovidKerala NewsLatest News
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കൊവിഷീല്‍ഡില്ല, കേന്ദ്രത്തെ അറിയിച്ചെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. അതേസമയം വാക്‌സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്.
അതേസമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കൊവാക്സിന്‍ സ്റ്റോക്കുണ്ട്. കൊവാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കൊവാക്സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.