കോവിഡ് മരണം മറച്ചുവയ്ക്കുന്നു; വിവരാവകാശ കണക്ക് പുറത്തു വിട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗിക കണക്കുകളിലും കൂടുതല്‍ കോവിഡ് മരണം നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖങ്ങളുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടുന്നത്.
വിവരാവകാശ രേഖകളില്‍ 2020 ജനുവരി മുതലുള്ള കോവിഡ് മരണ കണക്ക് 23,486 ആണ്. അതേസമയം 16,170 പേരാണ് കോവിഡില്‍ മരണപ്പെട്ടതാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ മരണക്കണക്കില്‍ 7316 വ്യത്യാസം, ഇത്രയും വ്യത്യാസം എങ്ങനെയാണ് വരുന്നതെന്ന ചോദ്യമാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം.
വിവരാവകാശ രേഖകളിലെ കോവിഡ് മരണ കണക്ക്.
ജനുവരി-693, ഫെബ്രുവരി-655, മാര്‍ച്ച്-405,ഏപ്രില്‍-1650,മെയ്-11258, ജൂണ്‍-5873, ജൂലൈ-643, ഓഗസ്റ്റ്-105, സെപ്റ്റംബര്‍-271,ഒക്ടോബര്‍-683, നവംബര്‍-630, ഡിസംബര്‍-620
അതേസമയം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ രേഖകള്‍ പ്രതിപക്ഷം കെട്ടിചമച്ചതല്ലെന്നും സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കാണിതെന്നും വി. ഡി സതീശന്‍ പറയുന്നത്. ഇതിന് ജനങ്ങളോട് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.