CovidLatest NewsNationalNewsUncategorized

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിൻറെ ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ; വാ‌ക്‌സിൻ സ്വീകരിക്കണമോയെന്ന് ഗർഭിണികൾക്ക് സ്വയം തീരുമാനിക്കാം

ന്യൂ ഡെൽഹി: കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിൻറെ ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. 12 മുതൽ 16 ആഴ്‌ചവരെ വാക്‌സിൻ സ്വീകരിക്കുന്നതിൻറെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.

കൊറോണ ബാധിച്ചവർക്ക് വാക്‌സിൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്. ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമോയെന്ന കാര്യത്തിൽ തീരുമാനം അവർക്ക് തന്നെ വിട്ടുനൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാൻ തടസമില്ലെന്നും സമിതി ശുപാർശ ചെയ്യുന്നു.

നിലവിൽ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്‌ച വരെയാണ്. കൊവാക്‌സിൻറ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്‌സിൻ സ്വീകരിക്കുന്നതിൻറെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാർശയിലില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button