ടോക്കിയോ ഒളിമ്പിക്സ്, ഫുട്ബോൾ ഗ്രൂപ്പുകൾ ആയി, ബ്രസീലും ജർമ്മനിയും ഒരു ഗ്രൂപ്പിൽ
ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലേയ്ക്കുള്ള ഫുട്ബോൾ ഗ്രൂപ്പുകൾ തീരുമാനം ആയി. പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമും വനിതാ വിഭാഗത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമും ആണ് ടോകിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.
പുരുഷ വിഭാഗത്തിൽ ജർമ്മനിയും ബ്രസീലും ഒരേ ഗ്രൂപ്പിൽ ആണെന്നത് ആവേശം നൽകും. ജർമ്മനിയും ബ്രസീലും തമ്മിലുള്ള ലോകകപ്പിലെ മത്സരം ആർക്കും മറക്കാൻ കഴിയാത്തത് ആയിരുന്നു.
ആതിഥേയരായ ജപ്പാൻ, ഫ്രാൻസ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ന്യൂസിലൻഡ്, കൊറിയ, ഹൊണ്ടുറസ്, റൊമാനിയ എന്നിവർ ഗ്രൂപ്പ് ബിയിലും, അർജന്റീന, സ്പെയിൻ, ഈജിപ്ത്, ഓസ്ട്രേലിയ എന്നിവർ ഗ്രൂപ്പ് സിയിലും, ജർമ്മനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവർ ഗ്രൂപ്പ് സിയിലും ഏറ്റുമുട്ടും.
സീനിയർ ടീമിലെ രണ്ടോ മൂന്നോ താരങ്ങളും ബാക്കൊ ഭൂരിഭാഗവും യുവതാരങ്ങളെയും അണിനിരത്തി ആകും രാജ്യങ്ങൾ ഒളിമ്പിക്സിനായി ഫുട്ബോൾ ടീമുകളെ അയക്കുക.