Kerala NewsLatest News
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.കെ.ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പനച്ചിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടികെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. പക്ഷാഘാതത്തേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിച്ചു.
കേരളകൗമുദി കോട്ടയം ബ്യൂറോ, മെട്രോ വാര്‍ത്ത ബ്യൂറോ ചീഫ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സി പി ഐ എം ലോക്കല്‍ കമ്മറ്റി നേതാവായിരുന്നു ഇദ്ദേഹം.