Latest NewsWorld
14 പേരുടെ മരണത്തിന് കാരണമായ കേബിള്‍ കാര്‍ അപകടം; മൂന്ന് പേര്‍ അറസ്റ്റില്‍
റോം: വടക്കന്‍ ഇറ്റലിയില്‍ 14 പേരുടെ മരണത്തിന് കാരണമായ കേബിള്‍ കാര്‍ അപകടത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേബിള്‍ കാര്‍ സേവനത്തിന്‍റെ ഉടമയും കമ്ബനിയുടെ ഡയറക്ടറും സേവന മേധാവിയുമാണ് അറസ്റ്റിലായത്. സ്ട്രെസ ഗ്രാമത്തെയും മൊട്ടാരോണ്‍ പര്‍വതത്തെയും ബന്ധിപ്പിക്കുന്ന കേബിള്‍ വേയിലാണ് അപകടം നടന്നത്.
അന്വേഷണത്തില്‍ ബ്രേക്കില്‍ ക്ലാമ്ബ് സ്ഥാപിച്ചതായി കണ്ടു. ഇതില്‍ തട്ടിയ ശേഷം ബ്രേക്ക് നഷ്‌ടപ്പെടുകയും അപകടത്തിന് കാരണമായതായും ചെയ്തതായാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആഞ്ചു വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ഈ ലൈന്‍ അടച്ചിരുന്നു. ഏകദേശം ഒരു മാസം മുമ്ബാണ് വീണ്ടും കേബിള്‍ വേ വീണ്ടും തുറന്നത്.