Latest NewsNationalNews

നല്ല ശുദ്ധമായ ചാണകകേക്ക് ഞാന്‍ കഴിച്ചു നോക്കി, പക്ഷെ…ചാണകകേക്കിന് ആമസോണില്‍ വന്ന റിവ്യൂ ഇങ്ങനെ…

ഡല്‍ഹി: ചാണക കേക്കോ…അതെ ഇന്ത്യയില്‍ ഇപ്പോള്‍ ഇതും വിപണിയില്‍ ലഭ്യമാണ്. നല്ല ശുദ്ധമായ ചാണകകേക്ക്. ദൈനംദിന പൂജകള്‍ക്കും ഹോമങ്ങള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കും ഉപയോഗിക്കാവുന്ന 100 ശതമാനം പരിശുദ്ധമായ ചാണക കേക്കാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. ആമസോണില്‍ വില്‍പ്പനക്കെത്തിയ ചാണകകേക്കിന് വന്ന ഒരു റിവ്യൂവാണ് ഇപ്പോള്‍ വൈറല്‍. അസഹനീയ രുചിയാണെന്നും കടിച്ചുപൊട്ടിക്കാന്‍ പ്രയാസമാണെന്നുമായിരുന്നു അഭിപ്രായം. എന്നാല്‍ ചാണക കേക്കില്‍ കേക്ക് എന്ന പേരുണ്ടെങ്കിലും കഴിക്കാനുള്ള കേക്കല്ല എന്ന് പറഞ്ഞുകൊടുക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

‘ഞാന്‍ കഴിച്ചുനോക്കിയപ്പോള്‍ അതിന്റെ രുചി അസഹനീയമായിരുന്നു. കാണുമ്പോള്‍ പുല്ലുപോലെ ആയിരുന്നുവെങ്കിലും കഴിച്ചപ്പോള്‍ മണ്ണിന്റെ രുചിയായിരുന്നു. ശേഷം എനിക്ക് വയറിളക്കവും ബാധിച്ചു. അതിനാല്‍ ദയവായി ഇനി വൃത്തിയായി നിര്‍മിക്കണം. കൂടാതെ ഉല്‍പ്പന്നത്തിന്റെ രുചിയിലും കടുപ്പത്തിലും ശ്രദ്ധ നല്‍കുകയും വേണം’ -പേര് വെളിപ്പെടുത്താത്ത ഉപഭോക്താവ് ആമസോണ്‍ റിവ്യൂവില്‍ കുറിച്ചു. കൂടാതെ റേറ്റിങ്ങായി ഒരു സ്റ്റാര്‍ നല്‍കുകയും ചെയ്തു.

ഡോ. സജ്ഞയ് അറോറയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യത്യസ്തമായ റിവ്യൂവിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചത്. ‘ഇതാണ് എന്റെ ഇന്ത്യ, ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്. യന്ത്ര സഹായമില്ലാതെയാണ് നിര്‍മിച്ചിരിക്കുന്നതും. പൂര്‍ണമായും ഉണങ്ങിയതും ഈര്‍പ്പമില്ലാത്തതും കത്തുന്നതുമാണ്. അന്തരീക്ഷം ശുദ്ധീകരിക്കാനും പ്രാണികളെയും കീടങ്ങളെയും അകറ്റാനും ഉപയോഗിക്കാം. അഞ്ച് ഇഞ്ച് വ്യാസത്തില്‍ വൃത്തത്തിലാണ് ആകൃതി. അതിനാല്‍ കൈകാര്യം ചെയ്യാനും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും എളുപ്പമാണെന്നും ആമസോണില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button