Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് മുതൽ.

സി പി ഐ എം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ നിർണായക സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും കോടിയരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനെ തുടർന്ന് സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരിക്കെയാണ് രണ്ട് ദിനങ്ങളിലായി യോഗം നടക്കുന്നത്.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായേക്കും. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് കഴിഞ്ഞ തവണ ചേർന്ന് പിബിയിൽ കേരള ഘടകം തങ്ങളുടെ എതിർപ്പ് അവസാനിപ്പിച്ചിരു ന്നു. കേരളം, തമിഴ്‌നാട്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നയപരമായ വിഷയങ്ങളിലും സിപിഐഎം തീരുമാനം ഉണ്ടാകും. എന്നാൽ, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button