യൂ ട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യം.

അശ്ലീല യൂ ട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ഹര്‍ജിയില്‍ അന്തിമ വാദം ഒക്ടോബര്‍ 30 ന് പൂര്‍ത്തിയായിരുന്നു.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് താനും കൂട്ടാളികളും വിജയ് പി.നായരെ കാണാനെത്തിയതെന്നും, അതിക്രമമുണ്ടായി ട്ടില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി. നായരും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തന്‍റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിജയ് പി. നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ കളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു.