News

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ അണുനാശിനി തളിച്ചു

കൊട്ടിയം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ അണുനാശിനി തളിച്ചതായി മാതാപിതാക്കളുടെ പരാതി.മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റിലാണ് സംഭവം.ഫ്‌ലാറ്റിന് മുന്നില്‍ അമ്മ ഉറക്കി കിടത്തിയിരുന്നു കുഞ്ഞിന്റെ ശരീരത്തിലാണ് അണുനാശിന് തളിച്ചത്.ഫ്‌ലാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന പ്ലീന്റു-സുരേഷ് ദമ്പതികളുടെ മകന്‍ ക്രിസ്വാന്റെ ശരീരത്തില്‍ അഞ്ചാം തീയതി രീവിലെ പതിനൊന്നരയോടെയാണ് ഫ്‌ലാറ്റിലെ മറ്റൊരു താമസക്കാരന്‍ അണുനാശിനി തളിച്ചത്.

കുട്ടിയെ ഫ്‌ലാറ്റിന് മുന്നില്‍ നിലത്ത് പായയില്‍ കിടത്തിയ ശേഷം വീട്ടുകാര്‍ അടുക്കളയില്‍ നില്‍ക്കുകയായിരുന്നു.ഇതിനിടെ കുട്ടി കരയുന്നത് കേട്ടാണ് സുരേഷ് ഓടി എത്തിയത്.ഈ സമയം കുട്ടിയുടെ ശരീരത്തില്‍ അണുനാശിനി പ്രയോഗം നടത്തിയ ആളെ സുരേഷ് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു.എന്നാല്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്.

ഉടന്‍ തന്നെ കുട്ടിയുടെ ശരീരം കഴുകി വൃത്തിയാക്കിയെങ്കിലും ചൊറിച്ചിലും തടിപ്പും നിറം മാറ്റവും അനുഭവപ്പെട്ടിരുന്നു.ഇതോടെ കുട്ടിയെ കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.ആശുപത്രിയില്‍ നിന്ന് ഇരവിപുരം പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.അണുനശീകരണം നടത്തിയ സാഹചര്യം,കുട്ടിയെ ബോധപൂര്‍വം ഉപദ്രവിച്ചതാണോ തുടങ്ങിയ വിഷയങ്ങള്‍ ഇരവിപുരം പൊലീസ് അന്വേഷിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button