Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

കുത്തിത്തിരിപ്പുമായി ചിലർ എന്ന് മുഖ്യമന്ത്രി,പ്രഫഷനൽ മാഫിയ ക്രിമിനൽ സംഘങ്ങൾ എന്ന് മന്ത്രി സുധാകരൻ.

കൊച്ചി / ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപ് പാലം തുറന്നു കൊടുത്ത വിഫോർ കൊച്ചിക്ക് നേരെ വൈറ്റില മേൽപാലം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ വാക്കുകൾ കൊണ്ട് മുഖ്യമന്ത്രിയുടെ ആക്രമണം. മുടങ്ങിക്കിടന്ന പദ്ധതി നടപ്പാക്കിയപ്പോൾ കുത്തിത്തിരിപ്പുമായി ചിലർ ഇറങ്ങിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഫോർ കൊച്ചിക്ക് കൊടുത്ത ആദ്യത്തെ പാരകുത്ത്. കേവലം ചെറിയ ഒരു ആൾക്കൂട്ടം മാത്രമാണിവർ. ഇതാണ് നാടിന്റെ ജനത എന്നും മുഖ്യമന്ത്രി വിഫോർ കൊച്ചിയെ ഓർമ്മപ്പെടുത്തി.

ജനാധിപത്യവാദികൾ എന്നു നടിക്കുന്നതിലെ കുബുദ്ധി നാടിനു മനസിലാക്കാവുന്നതേ ഉള്ളൂ. നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കുന്നതും, ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നതിലും സഹതപിക്കാനെ നിർവാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്നു ചിന്തിക്കാൻവേണ്ട വിവേകം അവർക്കുണ്ടാകണമെന്നും വിഫോറിനെ പിൻ തുണച്ച ജസ്റ്റിസ് കെമാൽ പാഷക്കു മുഖ്യൻ മറുപടി കൊടുക്കുകയായുണ്ടായി.

വീഫോർ അസ്, എന്നു പറയേണ്ട ചിലർ വിഫോർ കൊച്ചി എന്നു പേരു പറയുകയാണെന്ന് മന്ത്രി ജി.സുധാകരൻ കുറ്റപ്പെടുത്തി. മൂന്നാലു പേർ പറയുകയാണ്, വീഫോർ കൊച്ചിൻ എന്ന്. ഇവർക്ക് നാണവും മാനവുമുണ്ടോ? സ്കൂളിൽ പഠിച്ചിട്ടുണ്ടോ? വിദ്യാഭ്യാസമുണ്ടോ? കൊച്ചിൻ കോർപറേഷനാണ് കൊച്ചിയുടെ അതോറിറ്റിയെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. നാലുപേർ അർധരാത്രിയിൽ എന്തെങ്കിലും തീരുമാനിച്ചിട്ട് നാട്ടിൽ നടന്ന് കോപ്രായം കാണിക്കുന്നവരല്ല ഇത് തീരുമാനിക്കേണ്ടത് എന്നറിയണമെന്നും സുധാകരൻ പറഞ്ഞു.

വേല വേലായുധനോടു വേണ്ട. വേറെ വല്ലയിടത്തും പോയി നോക്കിയാൽ മതി. അങ്ങനെ ധൃതി പിടിക്കണ്ട കാര്യമില്ല. എല്ലാം ന്യായമായി നടക്കും.
വൈറ്റില പാലത്തിലൂടെ വാഹനങ്ങൾ വരുമ്പോൾ മെട്രോ പാലത്തിൽ തട്ടും എന്നു പറഞ്ഞവർക്ക് നാണമില്ല, അവർക്ക് മുഖമില്ല, കൊഞ്ഞാണൻമാരാണവർ. അറസ്റ്റ് ചെയ്താൽ ഞങ്ങളല്ല ചെയ്തതെന്ന് പറഞ്ഞ് ഒളിച്ചോടുന്ന ഭീരുക്കളാണവർ. പ്രഫഷനൽ മാഫിയ ക്രിമിനൽ സംഘങ്ങൾ. തലയ്ക്കു മീതെ പാറിപ്പറക്കാൻ ശ്രമിക്കുകയാണ് അവർ. മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button