സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്തെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ ജിഫ്സല്‍, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റംസ് ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിസും കസ്റ്റംസും
കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേസന്വേഷണത്തെ ബാധിക്കും എന്നതിനാൽ ഇരു ഏജൻസികളും വെളിപ്പെടുത്തുന്നില്ല.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ട് സംഘങ്ങളായാണ് എന്‍ ഐ എ സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി വരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലും ഇവരുടെ വീടുകളിലും ശനിയാഴ്ച പരിശോധന നടത്തുകയുണ്ടായി.