ഇരുട്ടടി വീണ്ടും, ഇന്ധന വില വീണ്ടും കൂട്ടി.

കൊച്ചി/ ഇന്ധന വിലയില്‍ സംസ്ഥാനത്ത് വീണ്ടും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.97 രൂപയായി. ഡീസൽ ലിറ്ററിന് 80.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. ജനുവരി മാസത്തില്‍ ഇത് ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.
ഇന്ധനവില വെള്ളിയാഴ്ച സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇത്ര കണ്ടു വർധിക്കുന്നത്.
ഇതിനിടെ ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷൻ. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ മുന്നോട്ടു വെക്കുന്നത്..