വിഷാദ രോഗത്തിന് ചികിൽസിക്കാൻ പോയി വേദിക് ആചാര്യൻ മകളെ കറക്കിയെടുത്തു.
NewsKeralaHealth

വിഷാദ രോഗത്തിന് ചികിൽസിക്കാൻ പോയി വേദിക് ആചാര്യൻ മകളെ കറക്കിയെടുത്തു.

കൊച്ചി / വിഷാദ രോഗത്തിന് ചികിൽസിക്കാൻ കൊണ്ട് പോയ മകളെ ആത്മീയ പങ്കാളിയാക്കിയ ആത്മീയ ഗുരു, പെൺകുട്ടിയ രക്ഷിതാക്കളിൽ നിന്ന് വിട്ടു കിട്ടാൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. ആത്മീയ ഗുരുവിന്റെ പശ്ചാത്തലം ശരിയല്ലാത്തതിനാലും, 21 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി ഗുരുവിനെ എൽപ്പിക്കാനാവില്ലാത്തതിനാലുമാണ് ഹൈക്കോടതി രക്ഷിതാക്കളുടെ വാദം അംഗീകരിച്ച് ‘ആത്മീയ ഗുരു’ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളിയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം. ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്.

തന്റെ സ്പിരിച്വൽ പാർട്നർ ആയ പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജൻ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കൽ പ്രഫഷനിലുണ്ടായിരുന്ന ഹർജിക്കാരൻ സ്വയം വേദിക് ആചാര്യൻ ആണെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. കുടുംബവീടിന്റെ ഒരുനിലയിൽ ഇയാൾ ആശ്രമം നടത്തിവരികയാണെന്നും പറയുന്നു. കുടുംബവീട്ടിൽ അമ്മയും വാടകവീട്ടിൽ ഭാര്യയും 2 കുട്ടികളും ഉള്ള സ്വയം പ്രഖ്യാപിത വേദിക് ആചാര്യൻഅവരുമായൊന്നും അടുപ്പത്തിലല്ല.ഇയാളെ ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ‌ എടുത്ത പോക്സോ കേസിൽ പോലീസ് മൂന്നാം പ്രതിയാക്കിയിരുന്നതാണ്.

വിഷാദ രോഗത്തിന് ചികിൽസിക്കാൻ ആയിട്ടാണ് പെൺകുട്ടിയെ രക്ഷിതാക്കൾ ആത്മീയ ഗുരുവിന്റെ അടുത്ത് കൊണ്ട് പോകുന്നത്. ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടിക്ക് ഗുരുവുമായി ആധ്യാത്മിക ബന്ധത്തിലായി. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും ആത്മീയ ബന്ധത്തിൽ ജീവിക്കുകയാണെന്നാണ് ഹർജിക്കാരന്റെ വാദം. ഗുരു ശിക്ഷ്യ ബന്ധം മാത്രമാണെന്നും ഗുരുവിനോടൊപ്പം പോകണമെന്നുമാണ് പെൺകുട്ടിയും ആവശ്യപ്പെട്ടത്. ഇരുവരും കല്യാണം കഴിച്ചതായി പറയുന്നില്ല. ഹർജിക്കാരനു മറ്റൊരു ഭാര്യയും 2 കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാൻ കോടതി പെൺകുട്ടിയെ കൗൺസലിങ്ങിനു പ്രേരിപ്പിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.

ഹർജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചാൽ 21 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി എൽപ്പിക്കാനാവില്ലെന്നാണ് കോടതി തുടർന്ന് പറഞ്ഞത്. പെൺകുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയിൽ അല്ലെന്നും മാതാപിതാക്കളിൽ നിന്നു മാറ്റേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. വിഷാദരോഗത്തിനു കൗൺസലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനവലയത്തിലാക്കി യതാണെന്നു മാതാപിതാക്കൾ കോടതിയെ അറിയിച്ചത്. പൊലീസിന്റെ റിപ്പോർട്ട് സർക്കാർ ഹാജരാക്കുകയുണ്ടായി.

Related Articles

Post Your Comments

Back to top button