ഭര്‍ത്താവിന് അവിഹിതം; കുരുക്കിട്ട് യുവതി
തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി പിടിയില്‍. തേനി പെരിയകുളം കാളിയമ്മന്‍ കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സത്യയെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പോലീസിനോട് കുറ്റ സമ്മതം നടത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്് യുവതി പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ തേനി എസ്പി പ്രവീണ്‍ ഡോങ്റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യയും രഞ്ജിത് കുമാറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി്. മദ്യലഹരിയില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു രഞ്ജിത് കുമാര്‍. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളി വീഴ്ത്തിയ ശേഷം കഴുത്തില്‍ കയറിട്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന ശേഷം രഞ്ജിത് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് സത്യ മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ രഞ്ജിത് കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് രാജ എസ് പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് സത്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ പൊലീസിന് സംശയം വര്‍ദ്ധിച്ചു. പന്നീട്് വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി കുറ്റ സമ്മതം നടത്തി. യുവതിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയ്ത്. യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.