ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം, രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: സഹോദരിമാരായ രണ്ട് യുവതികളെ മരിച്ചനിലയില്‍ കണ്ടെത്തി. നവി മുംബൈയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഐരോളി സെക്ടര്‍ 10-ല്‍ താമസിക്കുന്ന ലക്ഷ്മി പന്താരി(33) സ്നേഹ പന്താരി(26) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.
പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് വിവരം. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്താണ് ഇരുവരും ജീവിച്ചിരുന്നത്. അയല്‍ക്കാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല.
ഇവര്‍ മാത്രമാണ് ആ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.