യുഎഇയില്‍ തീപിടിത്തം; മലയാളി മരിച്ചു
അബുദാബി: തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ റഫീഖ് മസൂദ്(37)ആണ് തീപിടിത്തത്തെ തുടര്‍ന്ന് മരിച്ചത്. അബുദാബിയിലെ മുസഫ വ്യവസായ നഗരിയിലായിരുന്നു സംഭവം.
എയര്‍ കണ്ടീഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് തീപടരുകയായിരുന്നു. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെട്ടിടത്തിലുണ്ടായിരുന്ന 20ഓളം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പാന്ട്രിയില് ഭക്ഷണം കഴിക്കുകയായിരുന്നു റഫീഖ് മസൂദ്.
എന്നാല്‍ രണ്ടാം നിലയിലെ പാന്ട്രിയില് ഉണ്ടായിരുന്ന റഫീഖിന് രക്ഷപ്പെടാനായില്ല. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തെത്തി റഫീഖിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
അബുദാബി അല്‍ ഷഹാമ റോഡിലെ ഡിയര്‍ ഫീല്‍സ് മാളിലെ സതേണ്‍ ഫ്രൈഡ് ചിക്കന്‍ ബ്രാഞ്ചിലെ സീനിയര്‍ അസോസിയേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു റഫീഖ്. റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ് എഫ് സി മാനേജ്മെന്റ് അറിയിച്ചു. മാതാവ്: റഷീദ, ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്.