Latest News
ജമ്മുകശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ബി.എസ്.എഫ് വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു ഭീകരനാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും ഇയാള്‍ ഒളിച്ചിരുന്ന കെട്ടിടത്തിലെ തെരച്ചില്‍ തുടരുകയാണെന്നും ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. രണ്ട് ഭീകരര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നുമാണ് സംശയം.