പിറന്നാള്‍ ആഘോഷത്തിനിടയില്‍ മുഖത്ത് കേക്ക് തേച്ചു, തര്‍ക്കം, ഒടുവില്‍ ജീവനെടുത്തു
പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്തായിരുന്നു് സംഭവം. മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്.
സുഹൃത്തായ തനുര്‍ പ്രീതിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുകൂടിയത്. ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ഇയാളെ ഹോട്ടലിന് അകത്തു നിന്ന് പിടികൂടിയിട്ടുണ്ട്.
ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ തര്‍ക്കം നടന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഈ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തിലായിരുന്നു. പാര്‍ട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് മണി പൂജാരയ്ക്കും വിക്രമിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയില്‍ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.