DeathGulfKerala NewsLocal News

പ്രവാസത്തിന് വിട,നാട്ടില്‍ തിരിച്ചെത്തിയ ദിവസം മരണം

കൊച്ചി: പ്രവാസ ജീവിതത്തിന് വിട പറഞ്ഞ് നാട്ടിലേക്കെത്തിയ മദ്ധ്യവയസ്‌ക്കന്‍ അന്തരിച്ചു. 45 വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്യുകയായിരുന്ന തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ് 67) കഴിഞ്ഞ ദിവസമാണ് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.

എടത്വയിലെ ബന്ധുവീട്ടിലേക്കാണ് മത്തായി വിമാനം ഇറങ്ങി ആദ്യം ചെന്നത്. അവിടെ നിന്നും ഊണ്‍ കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം തോന്നുകയും ഉടനെ പരുമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

പരിശോധനയ്ക്ക് ശേഷം ഗീവര്‍ഗീസ് മത്തായിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.

വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍ ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ (സിഗ്‌ന ഇന്‍ഷുറന്‍സ്, ദുബായ്), ഷീന (ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button