ഇബ്രാഹിം കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി: മെഡിക്കൽ ബോർഡ് തിങ്കളാഴ്ച യോഗം ചേരും.

എറണാകുളം / മുന്‍മന്ത്രിയും പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയുമായ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തിങ്കളാഴ്ച വീണ്ടും യോഗം ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് അനിതയുടെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരുടെ സംഘം ഇന്നലെ ആയിരുന്നു
ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചത്. ഈ ആറ് ഡോക്ടര്‍മാരാണ് നാളെ വീണ്ടും യോഗം ചേരുക. ഇതിന് ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക. റിപ്പോര്‍ട്ട് ഉച്ചയോടെ സൂപ്രണ്ട് ഡിഎംഒയ്ക്ക് കൈ മാറും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും റിപ്പോര്‍ട്ട് കോടതി യില്‍ ഫയല്‍ ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന വിവരമാണ് ആണ് ലേക്ക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ സംഘത്തെ അറിയിച്ചിരിക്കുന്നത്. റിപ്പോ ര്‍ട്ട് അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയായിരിക്കും ഇബ്രാഹിം കുഞ്ഞി ന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി പരിഗണി ക്കുക.