GulfLatest NewsNationalNewsUncategorized

പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

ദുബൈ: തൊഴിൽ തട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി സാധിക്കുമെന്ന് അധികൃതർ.

ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്‌കെ ആപിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് അധികൃതർ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച്‌ ഉദ്യോഗാർഥികളെ അറിയിക്കുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ് ലി വ്യക്തമാക്കി. ധാരാളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നുവെന്നും അതിന് പരിഹാരമെന്ന നിലയിലാണ് പുതിയ ആപിന്റെ സേവനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനകം ധാരാളം പേർ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ ഇത് പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ പിബിഎസ്‌കെയിൽ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ, വിവാഹ സംബന്ധമായ പ്രശ്‌നങ്ങൾ, മരണ റജിസ്‌ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങളും ആപിലൂടെ ലഭ്യമാണ്. പ്രശ്‌നത്തിൽ അകപ്പെടുന്നവർക്ക് പിബിഎസ്‌കെ ജീവനക്കാരോട് ആപ് വഴി സംസാരിക്കാനും സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button