Latest NewsNationalNews

‘തനിക്കറായാവുന്ന രഹസ്യങ്ങള്‍ പുറത്ത് വിട്ടാല്‍ പല നേതാക്കളും ഓടിയൊളിക്കും’, ദീപ് സിദ്ധുവിന്റെ ഭീഷണി

ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു. കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ ദീപ് സിദ്ധു ആണെന്നായിരുന്നു അധികൃതരുടെയും പോലീസിന്റെയും ആരോപണം. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല.എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും’. ദീപ് സിദ്ധു കര്‍ഷക നേതാക്കളോട് പറയുന്നു.

ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേര്‍ത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

കര്‍ഷക സമരത്തില്‍ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.’- ദീപ് സിദ്ധു പറയുന്നു. താന്‍ ഇപ്പോഴും സിഘു അതിര്‍ത്തിയില്‍ തന്നെയാണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വിഡിയോയില്‍ താരം അവകാശപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button