Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ജനങ്ങളുടെ അനുഗ്രഹത്തോടെ ബിഹാറിൽ ജനാധിപത്യം ഒരിക്കൽകൂടി വിജയിച്ചു,മോദി

ന്യൂഡൽഹി/ എൻ.ഡി.എയെ അധികാരത്തിലേക്ക് എത്തിച്ച ബിഹാറിലെ ജനങ്ങൾക്ക് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ജനങ്ങളുടെ അനുഗ്രഹത്തോടെ ബിഹാറിൽ ജനാധിപത്യം ഒരിക്കൽകൂടി വിജയിച്ചുവെന്നും, ബിഹാറിലെ എൻ.ഡി.എ പ്രവർത്തകരുടെ ദൃഢനിശ്ചയവും അർപ്പണബോധവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഒന്നിൽ അധികം ട്വീറ്റുകളിലൂടെ മോദി വ്യക്തമാക്കി. പാർട്ടി, മുന്നണി പ്രവർത്തകരെ അഭിനന്ദിക്കു ന്നതായും ജനങ്ങൾക്ക് താൻ തന്റെ ഹൃദയം നിറഞ്ഞുള്ള നന്ദി അറിയിക്കുന്നതായും മോദി ട്വീറ്റ് ചെയ്യുകയുണ്ടായി.

‘സ്വയംപര്യാപ്ത ബിഹാറിലെ സഹോദരിമാരും പെൺമക്കളും ഇത്തവണ റെക്കോർഡ് നിലയിൽ വോട്ടുകൾ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് തങ്ങളുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ്. ബിഹാറിലെ മാതൃ ശക്തിക്ക് പുതിയ ആത്മവിശ്വാസം നൽകുന്നതിന് ഒരവസരം കൂടി ലഭിച്ചതിൽ എൻ.ഡി.എയ്ക്ക് സംതൃപ്തിയുണ്ട്. ബിഹാറിനെ മുന്നോട്ട് നയിക്കുന്നതിൽ ഈ ആത്മവിശ്വാസം ഞങ്ങളെ സഹായിക്കും.’ മോദി ട്വിറ്ററിലൂടെ പറഞ്ഞു. ബിഹാറിലെ ഓരോ ആളിന്റെയും ഓരോ പ്രദേശത്തിന്റെയും തുല്യമായ വികസനത്തിന് പൂർണമായ അർപ്പണബോധത്തോടെ എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുമെന്ന് താൻ ബിഹാറിലെ ജനങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നതായും മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button