Kerala NewsLatest NewsLaw,NewsTamizh nadu
കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപിയുടെ രഹസ്യ കൂടിക്കാഴ്ച സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ, മുല്ലപ്പള്ളി

തിരുവനന്തപുരം/ കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര്‍ കൊച്ചിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് സ്വര്‍ണ ക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം ഉന്നതര്‍ പ്രതിപ്പട്ടി കയില്‍ ഉള്‍പ്പെടുകയും കേസിന്റെ അന്വേഷണം സുപ്രധാന ഘട്ട ത്തിലേക്ക് കടക്കുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോ ഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്‌റ സിപിഐഎമ്മുകാരുടെ ഇടനിലക്കാരനായി അധഃപതിച്ചെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.