BusinessCovidGulfKerala NewsLatest NewsLaw,Politics
ലോക കേരള സഭയ്ക്കായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ലോക കേരള സഭ നടത്തിപ്പിനായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. വെബ്സൈറ്റ് മാനേജ്മെന്റ്, പബ്ലിസിറ്റി, മുന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍, ഇവന്റ് മാനേജ്മെന്റ്, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യം കണ്ടാണ് പിണറായി സര്‍ക്കാര്‍ ലോക കേരള സഭയ്ക്ക് ഇത്രയും രൂപ അനുവദിച്ചിരിക്കുന്നത്.
ലോക കേരള സഭയുമായി ബന്ധപ്പെട്ട കള്‍ച്ചറല്‍ ഫെസ്റ്റിവലിനായി 50 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം കോവിഡ് ഇത്രയും രൂക്ഷമായ സമയത്ത് ഇത്രയും രൂപ മുടക്കി ലോക കേരള സഭ നടത്തേണ്ട ആവശ്യം എന്തെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
ലോക്ഡൗണില്‍ സാമ്പത്തികമായി പിന്നോട്ട് പോകുകയാണ് നാം ഓരോ ദിവസവും ഇതിനിടിലാണ് ലോക സഭയ്ക്ക് ഒരു കോടി ചെലവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.