CinemaLatest NewsMovieUncategorized

സംഗീത സംവിധായകൻ ശ്രാവണിന്​ കൊറോണ​; നില ഗുരുതരം

മുംബൈ: ബോളിവുഡിലെ ഹിറ്റ്​ സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാത്തോഡിന്​ കൊറോണ​. മറ്റു അസുഖങ്ങൾ അലട്ടുന്നതിനൊപ്പം കൊറോണ​ ബാധിതനുമായ അദ്ദേഹത്തിൻറെ നില അതീവ ഗുരുതരമാണെന്ന്​ മകൻ സഞ്​ജീവ്​ റാത്തോഡ്​ അറിയിച്ചു. ​മാഹിമിലെ എസ്​.എൽ റഹേജ ആശു​പത്രിയിലാണ്​ ശ്രാവൺ ചികിത്സയിലുള്ളത്​.

ബോളിവുഡിലെ വമ്പൻ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ്​ നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിൻറെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്​, ദീവാന, പർദേസ്​, കസൂർ, രാസ്​, ബർസാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ്​ നദീം-ശ്രാവൺ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.

മറ്റു അസുഖങ്ങൾക്കൊപ്പം കൊറോണ​ ബാധിച്ചതോടെ ശനിയാഴ്ചയാണ്​ ശ്രാവണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന്​ ഡോക്​ടർമാർ വ്യക്​തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button