ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ കുമാരി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്‌ടർമാർ.

കൊച്ചി / ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തമിഴ്നാട് സ്വദേശിയായ കുമാരി മരുന്നുകളോട് പ്രതികരിക്കുന്നി ല്ലെന്ന് ഡോക്‌ടർമാർ. അവരുടെ നില ഗുരുതരമായി തുടരുകയാണ്ഡോ എന്നാണ് ഡോക്ടർമാർ പറയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സയിലുളള കുമാരിയുടെ ബന്ധുക്കൾ സേലത്ത് നിന്ന് കൊച്ചിയി ലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കുമാരിയുടെ ബന്ധു ക്കളോട് പെട്ടെന്ന് കൊച്ചിയിലെത്താൻ പൊലീസ് ആവശ്യപ്പെടുകയാ യിരുന്നു.
കുമാരി നാട്ടിലേക്ക് മടങ്ങണമെന്ന കുമാരിയുടെ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതിനെ തുടർന്നാണ് അവർ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് പോലീസ് മുഖ്യമായും സംശയിക്കുന്നത്. ഫ്ലാറ്റ് ഉടമയെയും തൊട്ടടുത്ത താമസക്കാരെയും ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിന്റെ ദുരൂഹത നീക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുമാരിയുടെ മൊഴി യെടുത്താൽ മാത്രമേ സത്യവാസ്ഥ അറിയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ സേലം സ്വദേശിയായ കുമാരി കൊച്ചി മറൈൻഡ്രൈവിനടുത്തെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീഴുകയായിരുന്നു. ഇവരുടെ തലയ്‌ക്കും കാലി നുമാണ് മുഖ്യമായും പരിക്കേറ്റത്. ഞായറാഴ്ച രാത്രി ശസ്ത്രക്രി യക്ക് വിധേയേയാക്കിയെങ്കിലും അപകട നില തരണം ചെയ്യാനായി ട്ടില്ല. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി അഞ്ച് ദിവസം മുമ്പാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരിച്ചെത്തുന്നത്. എന്നാൽ പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി അപകടം നടക്കുന്നതിനു തലേദിവസം ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുളള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നു കരുതുന്നത്. വീട്ടുജോലിക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കാൻ പൊലീസ് കേസ് എടുത്തിട്ടുണ്ട്.