AutoEditor's ChoiceKerala NewsLatest NewsLaw,Local NewsNews

പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെ? പണി വരുന്നുണ്ട്!

പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതി. ഇനി മുതൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ട്.
കേന്ദ്രനിയമത്തിൽ പിന്നിലെ യാത്രക്കാരന് ഹെൽമറ്റ് ഇല്ലാതെ പിടിക്കപ്പെടുമ്പോൾ 1000 രൂപയായിരുന്നു പിഴ നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനസർക്കാർ ഇത് 500 രൂപയായി കുറച്ചിരുന്നു. എങ്കിലും മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവർ റിഫ്രഷർ കോഴ്സിന് അയക്കാനും കഴിയും.

ഈ വ്യവസ്ഥകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പാക്കിയപ്പോൾ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button