ഏറ്റുമുട്ടിയത് പത്തോളം പേർ ഇരുകൂട്ടരുടെയും കൈകളിൽ വാളുകൾ

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ രാഷ്ട്രീയ നിറം എന്തെന്നറിയാനുള്ള തന്ത്രപ്പാടിലാണ് ഇപ്പോൾ പോലീസ്. ഇരട്ടക്കൊല സംഭവം രാഷ്ട്രീയ കൊലയെന്ന് സിപിഎം ആവർത്തിക്കുമ്പോൾ കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് ആദ്യം റൂറൽ എസ്പി ബി.അശോകൻ പറഞ്ഞിരുന്നെങ്കിലും, നിഗമനത്തിലെ ത്തിയിട്ടില്ലെന്നാണ് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ പറയുന്നത്. അതായത് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊല രാഷ്ട്രീയ കൊലപാതകമാണെന്ന് കേസന്വേഷണം നടത്തുന്ന പൊലീസിന് ഇനിയും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യം ലഭിച്ച മൊഴി കളുമായി തട്ടിച്ചു നോക്കുമ്പോൾ രാഷ്ട്രീയ കൊലയാണെന്നു പറഞ്ഞ പോലീസ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്.
അക്രമത്തിന്‍റെ സാഹചര്യം, പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തിലെ വൈരുധ്യം, എന്നിവക്ക് പുറമെ സി സി ടി വി ദൃശ്യങ്ങൾ കണ്ടതോടെ പോലീസ് ഞെട്ടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ പത്തിലേറെ പേരെയാണ് കാണാനാവുന്നത്. ഇരുകൂട്ടരുടെയും കൈവശം വാളുകളുണ്ട്. ആദ്യ ലഭിച്ച മൊഴികളിൽനിന്നു വ്യത്യസ്തമായ കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് പൊലീസിന്‍റെ നിലപാടിൽ മാറ്റം വരുന്നത്.
ഇരട്ടക്കൊല നടന്നതിന്‍റെ അഞ്ചാം മണിക്കൂറിൽ ആണ് എസ് പി പ്രാഥമിക നിഗമനം പറയുന്നത്. രാവിലെ തെളിവെടുപ്പും മൊഴിയെടുപ്പും നടന്നതോടെ എസ് പി പറഞ്ഞത് ഡിഐജി തിരുത്തി. രാഷ്ട്രീയ കാരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഡിഐജി പിന്നീട് പറഞ്ഞത്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്തെ മുതൽ അറിയാമായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആവർത്തിക്കുമ്പോൾ പൊലീസിന്‍റെ നിലപാടു മാറ്റത്തിന് പ്രധാന കാരണമായത് സിസിടിവി ദൃശ്യങ്ങളാണെന്നതാണ് യാഥാർഥ്യം. ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ പുറത്തുവരുന്ന വിവരം. ദൃശ്യങ്ങളിൽ പത്തിലേറെ പേർ ഉണ്ടെന്നു കാണുന്നതും, ഇരുകൂട്ടരുടെയും കൈകളിൽ വാളുകൾ ഉള്ളതും, ആദ്യത്തെ മൊഴികൾ ആകെ തകിടം മരിച്ചു. പ്രതികളും കൊല്ലപ്പെട്ടവരുമായി ഒരു വർഷത്തിലധികമായി പ്രശ്നങ്ങൾ നടക്കുന്നു. അതിനാൽ പോലീസ് ഗൗരവമായി മറ്റു കാരണങ്ങളുടെ സാധ്യതയും ഇപ്പോൾ പരിശോധിക്കുന്നു. എല്ലാ പ്രതികളെയും പിടികൂടിയ ശേഷം വിശദമായ അന്വേഷണത്തിലൂടെ രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് ഉറപ്പിക്കാമെന്നാണ് പോലീസ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്.