CovidLatest NewsNationalNews
രാജ്യത്ത് പുതുതായി 3,49,691 പേര്‍ക്ക് കോവിഡ്; 2,767 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,49,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,767 പേര് മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ സംഖ്യ 1,92,311 ആയി. നിലവില്‍ ഇന്ത്യയില്‍ 26,82,751 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,40,85,110 ആണ്. ഇതുവരെ 14,09,16,417 പേരാണ് കോവിഡ് വാക്സിനേഷന് സ്വീകരിച്ചത്.