CinemaMovie

ആറ് വർഷത്തിന് ശേഷം ജോർജ് കുട്ടിയും കുടുംബവും, ചിത്രം വൈറൽ

ആറ് വർഷത്തിനു ശേഷം ജോർജ്കുട്ടിയും കുടുംബവും . സംവിധായകൻ ജിത്തു ജോസഫാണ് ജോര്‌ജ്ജുകുട്ടിയുടെ കുടുംബത്തിന്റെ ഫോട്ടോ ഫേസ്ബുക്കലിൽ ഷെയർ ചെയ്തത്. ചിത്രം ഷെയർ ചെയ്ത് നിമിഷത്തിനുള്ളിൽ വൈറലായി. ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെയുള്ള മോഹൻലാലും മീനയും എസ്തെറും അൻസിബയും ഉൾപ്പെടുന്ന ‘കുടുംബചിത്രം’ മാണ് പുറത്തുവിട്ടത്.

ബോക്‌സ് ഓഫീസിൽ വൻ വിജയം കൊയ്ത 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആറ് വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും എന്ന ക്യാപ്ഷനോടെയാണ് ജീത്തു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുക. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. വരുണിന്റെ മരണവും അതിന് ശേഷമുള്ള സംഭവ വികാസങ്ങൾക്കും ശേഷമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമാണ് ദൃശ്യം 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോർ രംഗങ്ങൾക്ക് ശേഷമാണ ചിത്രീകരണം തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആർക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാൽ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂൾ തീരുന്നതുവരെ ഒറ്റ ഹോട്ടലിൽ തന്നെയായിരിക്കും താമസം.

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button