ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ നൂറ് സിനിമകളുളള പട്ടികയില്‍ പത്താമതാണ് ദൃശ്യം 2. ലോകമെമ്ബാടും ചര്‍ച്ചയാകുന്ന റിലീസ് കഴിഞ്ഞതും റിലീസിന് ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്.
ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്‌ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ദ് ലിറ്റില്‍ തിങ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ലിസ്റ്റില്‍ ദൃശ്യം 2 സ്ഥാനം നേടിയത്. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയുമാണ് ദൃശ്യം 2.
18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. 11450ഓളം പ്രേക്ഷകര്‍ ചിത്രത്തിന് പത്തില്‍ പത്തും നല്‍കി. ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതെത്താനും ദൃശ്യം 2ന് കഴിഞ്ഞു. 8.5 റേറ്റിങോടെ പതേര്‍ പാഞ്ചാലിയാണ് മുന്നില്‍.