Latest News

രണ്ടര വയസ്സുകാരനെ മയക്കുമരുന്ന് വാങ്ങാന്‍ 40,000 രൂപക്ക് വിറ്റ പിതാവ് പിടിയില്‍

ദിസ്പൂര്‍: മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുകാരനെ 40,000 രൂപക്ക് വിറ്റ പിതാവ് പിടിയില്‍. കുഞ്ഞിന്റെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
പിതാവ് അമീനുല്‍ ഇസ്ലാം എന്നയാളും കുഞ്ഞിനെ വാങ്ങിയ സാസിദ ബീഗം എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്.

അസമിലെ മോറിഗന്‍ ജില്ലയിലെ ലാഹരിഘട്ടിലായിരുന്നു് സംഭവം. അമീനുല്‍ ഇസ്ലാമിന്റെ മയക്കുമരുന്ന് വില്‍പനയെ ഭാര്യ എതിര്‍ത്തിരുന്നു. ഇതെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണം ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലായിരുന്നു ഭാര്യ താമസിച്ചിരുന്നത്.

ആധാര്‍ കാര്‍ഡ് എടുക്കാനെന്ന പേരില്‍ ഒരു ദിവസം ഭാര്യവീട്ടിലെത്തിയ അമീനുല്‍ ഇസ്ലാം കുഞ്ഞിനെയും എടുത്ത് കൊണ്ടു പോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ശേഷം കുഞ്ഞിനെ കണ്ടെത്തുകയും മാതാവിന് തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button