Kerala NewsLatest NewsLocal NewsNews
റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു, കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും.

കോട്ടയത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണു ഉണ്ടായ തടസ്സം നീക്കം ചെയ്യുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകളാണ് വ്യാഴാഴ്ച ആലപ്പുഴ വഴി ഓടുക.കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വെ ടണലിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
06302 തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ വേണാട് സ്‌പെഷ്യല്‍, 02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. എറണാകുളം, ആലപ്പുഴ, കായംകുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.