അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമുള്ളവർക്ക് ഇനി ഇ-ബ്ലഡ് സർവ്വീസസ് മൊബൈൽ ആപ്പ്.
NewsKeralaHealth

അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമുള്ളവർക്ക് ഇനി ഇ-ബ്ലഡ് സർവ്വീസസ് മൊബൈൽ ആപ്പ്.

അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമുള്ളവർക്ക് ഇനി ഇ-ബ്ലഡ് സർവ്വീസസ് മൊബൈൽ ആപ്പ് വഴി വേഗത്തിൽ സേവനം. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (ഐസി‌ആർ‌എസ്) വികസിപ്പിച്ചെടുത്ത ഇ ബ്ലഡ് സർവീസസ് മൊബൈൽ ആപ്പ് വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ആണ് പുറത്തിറക്കിയത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ൽ തുടക്കം കുറിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡിഎസി) ഇ-രത്‌കോഷ് ടീമാണ്‌ ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്‌.

ഈ ആപ്പ്‌ വഴി ഒരു സമയം നാല് യൂണിറ്റ് രക്തം വരെ ആവശ്യപ്പെടാം. അത്‌ ശേഖരിക്കാനായി 12 മണിക്കൂർ വരെ ബ്ലഡ് ബാങ്ക് സമയം നൽകും. ഐആർസിഎസ്‌ – എൻഎച്ച്‌ക്യു ബ്ലഡ് ബാങ്കിൽ നിന്നും രക്ത യൂണിറ്റുകൾ ആവശ്യപ്പെടുന്നവർക്ക് ഈ ആപ്‌ വളരെ പ്രയോജനം ചെയ്യുമെന്നും മന്ത്രി ഡോ ഹർഷ് വർധൻ പറഞ്ഞു. ആപ്ലിക്കേഷനിലൂടെ ആവശ്യപ്പെട്ടാൽ ഐആർ‌സി‌എസ് – എൻ‌എച്ച്ക്യു ബ്ലഡ് ബാങ്കിനു അത് ഇ-രത്കോഷ് ഡാഷ്‌ബോർഡിലൂടെ ദൃശ്യമാകും. ഇത് നിർദ്ദിഷ്ട സമയത്തിനുള്ളിൽ വിതരണം ഉറപ്പാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഏകജാലക സംവിധാനത്തിന്റെ ഗുണം ലഭ്യമാക്കാൻ ഈ സേവനം വഴി സാധ്യമാകും.

Related Articles

Post Your Comments

Back to top button